ഡീന്‍ ഇടുക്കിയില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദി ബല്‍റാം: യൂത്ത് കോണ്‍ഗ്രസ്

single-img
18 March 2014

balramവി.ടി.ബല്‍റാം എംഎല്‍എയ്ക്ക് യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഇടുക്കി ബിഷപ്പിനെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ യോഗത്തിലാണ് ബല്‍റാമിനെതിരേ വിമര്‍ശനമുണ്ടായത്. ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബല്‍റാമിനായിരിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് യോഗം വ്യക്തമാക്കി.

ബല്‍റാം ഇടുക്കി ബിഷപ്പിനെകുറിച്ച് മോശം പരാമര്‍ശം നടത്തിയതിന്റൈ പശ്ചാത്തലത്തിലുമായിരുന്നു കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ബല്‍റാം ഇപ്പോള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരേ രംഗത്തുവരുന്നതെന്നാണ് നേതാക്കള്‍ ബല്‍റാമിെന വിശേഷിപ്പിച്ചത്.