എം.ഐ.ഷാനവാസിനെതിരേ വയനാട്ടില്‍ വീണ്ടും പോസ്റ്ററുകള്‍

single-img
17 March 2014

shanavasഷാനവാസ് തോറ്റാല്‍ ഉത്തരവാദി രമേശ് ചെന്നിത്തലയും ഡിസിസിയുമാണെന്നാണ് പറഞ്ഞ് സിറ്റിംഗ് എംപിയും വയനാട്ടില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ എം.ഐ.ഷാനവാസിനെതിരേ മണ്ഡലത്തില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന മണ്ഡലം കണ്‍വെന്‍ഷന്റെ വേദിക്കരികെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസവും ഷാനവാസിനെതിരേ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാനവാസിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരു വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഷാനവാസിന് വീണ്ടും വയനാട്ടില്‍ ടിക്കറ്റ് ലഭിച്ചത്.