അനുയോജ്യയായ പെണ്‍കുട്ടിയെ കണ്‌ടെത്തിയാല്‍ വിവാഹകകാര്യം പരിഗണിക്കാമെന്ന് രാഹുല്‍

single-img
17 March 2014

rahulഅനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വിവാഹകാര്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഒന്നോ രണ്‌ടോ വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമോ എന്ന ചോദ്യത്തിനാണ് എപ്പോഴാണോ തനിക്ക് യോജിച്ച പെണ്‍കുട്ടിയെ കണ്‌ടെത്തുന്നത് അപ്പോള്‍ വിവാഹം കഴിക്കുമെന്ന മറുപടി അദേഹം പറഞ്ഞത്.

കല്യാണമെന്നാണെന്ന് എല്ലാവരും എപ്പോഴും ചോദിക്കുന്നോരു സ്ഥിരം ചോദ്യമാണ്. എന്നാല്‍ ഇപ്പോള്‍ എന്റെ മുമ്പിലുള്ള പ്രധാന കാര്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതാണെന്നും രാഹുല്‍ പറഞ്ഞു.
സഹോദരി പ്രയങ്കയെ പോലെ താന്‍ ഹിന്ദിസിനിമകള്‍ അധികം കാണാറില്ലെന്നും വായനയാണ്തന്റെ ലോകമെന്നും രാഹുല്‍ പറഞ്ഞു. ചിരിത്ര പുസ്തകങ്ങളും, പശ്ചിമെഷ്യയെ കുറിച്ചുള്ള പുസ്തകങ്ങളുമാണ് കൂടുതലായും വായിക്കുന്നതെന്നും നാല്‍പ്പത്തിമൂന്നുകാരനായ രാഹുല്‍ അഭിപ്രായപ്പെട്ടു.