മമ്മൂട്ടിയുടെ നായികയെ ഭീഷണിപ്പെടുത്തിയ ശിവസേന എം.പിക്കെതിരെ കേസ്

single-img
17 March 2014

navaneth-kaurനടിയും എന്‍സിപി സ്ഥാനാര്‍ഥിയുമായ നവനീത് കൗറിനെ ഭീഷണിപ്പെടുത്തിയതിനു ശിവസേന എം.പിക്കെതിരെ കേസ്.ആനന്ദ്‌റാവു അദ്‌സൂലിനും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് പോലീസ് കെസെടുത്തിരിക്കുന്നത്. നവനീത് കൗറിനെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യവാക്കുകള്‍ പ്രയോഗിച്ചുവെന്നുമാണ് അദ്‌സൂലിനെതിരായ പരാതി.

കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നവനീത് കൗര്‍ റാണ പ്രശസ്തയായത്. നടിയും മോഡലുമായ നവനീത് കൗര്‍ റാണ ബദ്‌നേര ടൗണിലെ സ്വതന്ത്ര എം എല്‍ എയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആനന്ദറാവുവിനെതിരെ മത്സരിക്കാന്‍ നവനീത് കൗര്‍ റാണയ്ക്ക് എന്‍ സി പി ടിക്കറ്റ് നല്‍കിയിരുന്നു.

മമ്മൂട്ടിയുടെ നായികയായി ലവ് ഇൻ സിംഗപ്പൂറിലും നവനീത് കൗര്‍ അഭിനയിച്ചിട്ടുണ്ട്.അതെ സമയം നടിയുടെ ആരോപണങ്ങള്‍ ആനന്ദറാവു നിഷേധിച്ചു. തന്നെ സ്വഭാഹഹത്യ നടത്താന്‍ ഉദ്ദേശിച്ച് കെട്ടിച്ചമച്ച പരാതിയാണ് ഇതെന്നും ആനന്ദ്‌റാവു അദ്‌സൂൽ പറഞ്ഞു