പുതിയ ലുക്കിൽ ജയസൂര്യ :”അപ്പോത്തിക്കിര”ക്കായി ജയസൂര്യ 10 കിലോ കുറച്ചു

single-img
17 March 2014

16-jayasurya-new-lookമാധവ് രാമരാമദാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അപ്പോത്തിക്കരി’യ്ക്ക് വേണ്ടി നടന്‍ ജയസൂര്യ 10 കിലോ തൂക്കം കുറച്ചു.സുരേഷ്‌ഗോപിയെ നായകനാക്കി എടുത്ത മേല്‍വിലാസത്തിനുശേഷം മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അപ്പോത്തിക്കരി എന്ന പ്രധാന കഥാപത്രത്തെ തന്നെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയ്‌ക്കൊപ്പം ജയസൂര്യ ഒരു മുഴുനീള ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും അപ്പോത്തിക്കരിക്കുണ്ട്.ബിരുദമില്ലാത്ത അലോപ്പതി വൈദ്യന്‍ എന്നതാണ് അപ്പോത്തിക്കരിയുടെ അര്‍ത്ഥം.ആസിഫ് അലി, അഭിരാമി, തമ്പി ആന്റണി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.