മെസിയുടെ മികവില്‍ ബാഴ്‌സ ഒസാസുനോയെ തകര്‍ത്തു

single-img
17 March 2014

FBL-ESP-LIGA-BARCELONA-LEVANTEമെസിയുടെ ഹാട്രിക്കില്‍ ഒസാസുനയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. ബാഴ്‌സിലോണയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റിക്കോര്‍ഡും മെസിയുടെ പേരിനൊപ്പം ചേര്‍ന്നു.

ബാഴ്‌സ ജേഴ്‌സിയില്‍ 371 ഗോളുകളാണ് ഇതുവരെ മെസി അടിച്ചുകൂട്ടിയത്. ക്ലബിനുവേണ്ടി 1927 ല്‍ 369 ഗോളുകള്‍ നേടിയ പോളിനോ അല്‍ക്കന്ററയുടെ 87 വര്‍ഷം പഴക്കുമള്ള റിക്കോര്‍ഡാണ് മെസി മറികടന്നത്. 452 കളികളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ മെസി കണ്‌ടെത്തിയത്.