യൂത്ത് കോണ്‍ഗ്രസ് ബല്‍റാമിനെതിരേ പരാതി നല്കി

single-img
17 March 2014

balramയുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വോട്ടു നഷ്ടമാക്കാന്‍ നികൃഷ്ടജീവി പരാമര്‍ശം നടത്തി നിലപാടു സ്വീകരിക്കുന്ന വി.ടി. ബല്‍റാം എംഎല്‍എയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു പരാതി നല്‍കി. ഇടുക്കിയില്‍ മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസി നെ തോല്‍പ്പിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായാണു വി.ടി. ബ ല്‍റാം അടക്കമുള്ളവര്‍ ആക്ഷേപങ്ങളുമായി രംഗത്തെത്തിയിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം തടയുകയാണു വി.ടി. ബല്‍റാം അടക്കമുള്ള നേതാക്കളുടെ ശ്രമം. കത്തോലിക്കാ സഭയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇത്തരക്കാരുടെ പ്രസ്താവന തടയുകയും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും വേണമെന്നും പരാതിയില്‍ പറയുന്നു.