ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കും: അദ്വാനി

single-img
17 March 2014

LK-adwaniലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടുകയെന്ന് മഹാരാഷ്ട്രയിലെ സിന്ദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്വാനി പറഞ്ഞു. ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിനേക്കാളും വലുതാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.