തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ പിണറായി: അബ്ദുള്ളക്കുട്ടി

single-img
17 March 2014

AP-Abdullakutty01സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാ് സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായര്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണത്തിനു പിന്നിലെന്ന് എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ. ബംഗാള്‍ മോഡല്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച പിണറായിയുടെ പരാമര്‍ശത്തേക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പക തീര്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു തന്നെ അകറ്റിനിര്‍ത്താനാണു ശ്രമം. ഇത്തരം നീക്കങ്ങളിലൂടെ തന്നെ അപമാനിക്കാം. എന്നാല്‍, രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പിണറായി വിജയന്‍ ഡിവൈഎഫ്‌ഐക്കാരെ വിട്ടു തന്നെ തല്ലിക്കുന്നതിനു പകരം കുഞ്ഞനന്തനോടു പറഞ്ഞു കൊല്ലിക്കുന്നതായിരുന്നു നല്ലതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പള്ളിപ്രത്ത് ചേലോറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വികസന സന്ദേശ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി. ഒരു സ്ത്രീക്കൊപ്പം പൊന്മുടിയിലേക്കു പോയെന്നാണു നേരത്തേ തനിക്കെതിരേ ഉയര്‍ന്ന ആരോപണം. ജസീറയുമായി ബന്ധപ്പെട്ടും ആരോപണമുയര്‍ന്നു. സരിത എസ്. നായരെ കൂട്ടുപിടിച്ചാണ് ഇപ്പോള്‍ തനിക്കെതിരേ സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും താന്‍ പ്രചാരണം നടത്തുമെന്നും അബ്ദുള്ളക്കുട്ടി സൂചിപ്പിച്ചു.