തമിഴ്‌നാട്ടില്‍ പതിനെട്ട് സീറ്റില്‍ സീറ്റില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കും

single-img
15 March 2014

Tamil-Nadu-Political-Mapവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ ഇടതു പാര്‍ട്ടികള്‍ മത്സരിക്കും. തെങ്കാശി, നാഗപട്ടിണം, പുതുച്ചേരി, തിരുപ്പൂര്‍, ശിവഗംഗ, ധര്‍മപുരി, കൂഡല്ലൂര്‍, തിരുവള്ളൂര്‍, തൂത്തുക്കുടി മണ്ഡലത്തില്‍നിന്നാണ് സിപിഐ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഡി. പാണ്ഡ്യന്‍ പറഞ്ഞു.

അതേസമയം കോയമ്പത്തൂര്‍, മധുര, കന്യാകുമാരി, ചെന്നൈ നോര്‍ത്ത്, ദിന്‍ഡുകല്‍, ത്രിച്ചി,വിരുദുനഗര്‍, വില്ലുപുരം, തഞ്ചാവൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍ പറഞ്ഞു.