പോളിംഗ് സമയം ഒരുമണിക്കൂര്‍ വര്‍ധിപ്പിച്ചു

single-img
15 March 2014

polling boothരാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറു വരെയായി പോളിംഗ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന കൊടും ചൂടിന്റെ പശ്ചാതത്‌ലത്തിലാണ് പോളിംഗ് സമയം വര്‍ദ്ധിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. നേരത്തെ വൈകുന്നേരം അഞ്ചോടെ പോളിംഗ് സമയം അവസാനിക്കുമായിരുന്നുവെങ്കിലും ക്യൂനില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.