മോദി വാരണാസിയിൽ,ഏറ്റുമുട്ടാൻ കെജ്രിവാൾ

single-img
15 March 2014

10kejriwal1നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. ഇന്ന് ചേര്‍ന്ന ബിജെപി നേതൃയോഗമാണ് തീരുമാനം എടുത്തത്. മുരളി മനോഹര്‍ജോഷി കാണ്‍പൂരില്‍ നിന്നും മത്സരിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ലഖ്‌നൗവില്‍ നിന്നായിരിക്കും ജനവിധി തേടുക. വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നായിരിക്കും മത്സരിക്കുക. യുപിയിലെ 58 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം മോദിക്കെതിരെ ഏറ്റുമുട്ടാൻ കെജ്രിവാൾ വാരണാസിയിൽ മത്സരിക്കുമെന്ന് സൂചനകൾ.തീരുമാനം നാളെ കൈക്കൊള്ളുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു