മുഷാറഫിനെതിരേ ജാമ്യമില്ലാ വാറന്റ്

single-img
15 March 2014

Pervez-Musharraf_2സമന്‍സയച്ചിട്ടും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്ത മുന്‍ പാക് സൈന്യാധിപന്‍ പര്‍വേസ് മുഷാറഫിന് എതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. രാജ്യദ്രോഹക്കേസ് വിചാരണ ചെയ്യുന്ന മൂന്നംഗ സ്‌പെഷല്‍ കോടതിയാണ് മുഷാറഫിന് വാറന്റ് അയയ്ക്കാന്‍ തീരുമാനിച്ചത്. ഈ മാസം 31ന് മുഷാറഫ് ഹാജരാവണമെന്ന് കോടതി നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിച്ചാല്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കും. എന്നാല്‍ കോടതി ഉത്തരവിനെതിരേ അപ്പീലിനു പോകുമെന്ന് മുഷാറഫിന്റെ അഭിഭാഷകര്‍ പറഞ്ഞു.