പുതപ്പുചോദിച്ചയാള്‍ക്ക് കൊടുക്കാന്‍ കയ്യില്‍ പുതപ്പില്ലാത്തതിനാല്‍ വാങ്ങാന്‍ പണം നല്‍കിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒളിക്യാമറയില്‍ കുടുങ്ങി

single-img
15 March 2014

Joyബിര്‍ബ്ഹും മണ്ഢലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജോയി ബാനര്‍ജി പ്രചരണത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കുന്നതിനിടെ ക്യാമറയില്‍ കുടുങ്ങി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ബിജെപി സ്ഥാനാര്‍ഥി നടത്തിയതെന്ന ആരോപണമായി മറ്റു പാര്‍ട്ടികള്‍ രംഗത്തു വന്നു.

ഫുലിഡന്‍ഗ ഗ്രാമത്തില്‍ വെച്ച് ബാനര്‍ജീ ഒരു വോട്ടര്‍ക്ക് ആയിരം രൂപയുടെ ഒറ്റ നോട്ടും പത്തു രൂപയുടെ കുറെ നോട്ടുകളും നല്‍കുന്ന ദൃശ്യങ്ങളാണ് റിക്കോര്‍ഡ്‌ചെയ്യപ്പെട്ടത്. എന്നാല്‍ തണുപ്പ് കൊണ്ട് കഷ്ടപ്പെട്ട ഒരാള്‍ തന്നോട് ഒരു പുതപ്പ് ആവശ്യപ്പെട്ടപ്പോള്‍ തന്റെ പക്കല്‍ പുതപ്പില്ലാത്തതിനാല്‍ അതു വാങ്ങാനുള്ള പണം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ജോയി ബാനര്‍ജി പറഞ്ഞു.