കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ തേടിവരുന്നത് വോട്ടിനു വേണ്ടിമാത്രം; ഡീന്‍ കുര്യാക്കോസിന്റെ മുന്നില്‍ വച്ച് മാധ്യമങ്ങളോട് ബിഷപ്പ്

single-img
15 March 2014

Mathewമാധ്യമങ്ങളുടെ മുന്നില്‍ വച്ച് ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ഠ്യമാണെന്നും ഇപ്പോള്‍ തേടിവരുന്നത് വോട്ടുകിട്ടാന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കാണാന്‍ രൂപതാ ആസ്ഥാനത്തെത്തിയ ഡീനിന്റെ മുന്നില്‍ വച്ചാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാധ്യമങ്ങളോടു സംസാരിച്ചത്. പലപ്പോഴും പകത്വ കാണിക്കാതെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനോട് ബിഷപ്പ് തുറന്നടിച്ചു. പി.ടി. തോമസിനെ ജനങ്ങള്‍ വെറുക്കുകയാണ് ചെയ്തത്. അല്ലാതെ അല്ലാതെ സഭ പുറത്താക്കുകയല്ലായിരുന്നു. . പട്ടയവിഷയത്തില്‍ ധാര്‍ഷ്ഠ്യം കാട്ടിയ റവന്യൂ മന്ത്രിയെ പറിച്ചെറിയണമെന്നും ബിഷപ്പ് പറഞ്ഞു.