കേരളത്തിൽ മൂന്നാം മുന്നണിക്ക്‌ എന്ത് കിട്ടും ?

single-img
14 March 2014

ameenഡൽഹിയിൽ ചെറുപാർട്ടികളും പ്രാദേശിക പാർട്ടികളും ഒരു ഉളുപ്പുമില്ലാതെ മുന്നണി മാറുന്നത് ഏറെ അത്ഭുദത്തോടെയാണ് നാം കേരളീയർ വീക്ഷിച്ചിരുന്നത് .അതുകൊണ്ട് തന്നെ ലാലുവിന്റെയും പസ്സാന്റെയും മമതയുടെയും അമർസിങ്ങിന്റെയും കാലുമാറ്റ രാഷ്ട്രീയം നമുക്കൊട്ടും വശമില്ലാത്തതായിരുന്നു എന്ന് മാത്രമല്ല ഡൽഹി രാഷ്ട്രീയം കേരളത്തിലേത് പോലെയല്ല എന്ന് നമ്മുടെ “ദേശീയ ” നേതാക്കൾ സ്റ്റഡി ക്ലാസും എടുക്കാറുണ്ടായിരുന്നു .പക്ഷെ ഇന്ന് കേരളം ദേശീയ ശരാശരി കൈവരിച്ചിരിക്കുന്നു . പി സി ജോർജും സുധാകരനും അത്ഭുദകുട്ടിയും ശെൽവരാജും അമർസിംഗ് നിലവാരത്തിലെത്തി എന്ന് മാത്രമല്ല മുന്നണി മാറുക എന്നത് ഒരു വലിയ വാർത്തയെ അല്ലാതാകുന്നിടത്താണ് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് .

gfdfഇരു മുന്നണികളിൽ ഒന്നിൽ ചേരാതെ നില നിൽപ്പില്ല എന്നാണ് പൊതുവെ വെപ്പ് . ബി ജെ പി കുറെ കാലമായി ഒരു മുന്നണിയിലും ചേരാതെ/ചേർക്കാതെ ഓരോ തെരഞ്ഞെടുപ്പു കഴിയും തോറും ശക്തി വർദ്ധിപ്പിച്ചും വോട്ട് വിറ്റും ജീവിച്ചു പോകുന്നത് അപവാദം . എന്താണ് കേരളത്തിൽ ഒരു മൂന്നാം മുന്നണിക്കുള്ള സാധ്യത? . യഥാർത്ഥത്തിൽ കേരള രാഷ്ട്രീയത്തിൽ ഒരു മൂന്നാം മുന്നണി പിറന്നു കഴിഞ്ഞു .രാഷ്ട്രീയ പാർട്ടികൾക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരു വർഗ്ഗത്തിന്റെ മുന്നണി . ജനകീയ സമരങ്ങളിലൂടെ രൂപപെട്ട ഇനിയും കേന്ദ്രീകൃത സ്വഭാവം കൈവരിച്ചിട്ടില്ലാത്ത , രാഷ്ട്രീയ ശക്തി തെളിയിച്ചിട്ടില്ലാത്ത എന്നാൽ വലിയ സാധ്യതകളുള്ള ഒരു മുന്നണി .
ഇത്തരം ജനകീയ സമരങ്ങളുടെ ചാലക ശക്തികളായ, ഒറ്റക്കും തെറ്റക്കും ധാരണയിലും മത്സരിക്കുന്ന, കുറെ ചെറു കഷികൾ തമ്മിലുള്ള മത്സരം കൂടിയാണ് വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ്. ഇവരുടെ ലോകസഭ ഇലക്ഷൻ സാധ്യതകളും നിലപാടുകളുമാണ് ഇവിടെ വിലയിരുത്താൻ ശ്രമിക്കുന്നത് .

ആം ആദ്മി പാർട്ടി

aapയഥാർത്ഥത്തിൽ കേരളത്തിലെ ഒരു ജനകീയ സമരത്തിലും പങ്കാളി ആയിട്ടില്ലാത്ത/അവസരം ലഭിച്ചിട്ടില്ലാത്ത പാർട്ടിയാണ് ആം ആദ്മി .എന്നാൽ ‘മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി’ എന്ന് പറഞ്ഞ പോലെയാണ് ഇവിടെ കാര്യങ്ങൾ .ആം ആദ്മിയുടെ ഡൽഹി വിജയവും മീഡിയ പിന്തുണയും ജനകീയ സമര മുന്നണികൾക്കും സാമൂഹിക പ്രവർത്തകർക്കും അവരെ പ്രിയപെട്ടവരാക്കി എന്ന് മാത്രമല്ല ആം ആദ്മി മാത്രമാണ് ഇനി ഞങ്ങളുടെ ഏക പ്രതീക്ഷ എന്നവർ ഒന്നടങ്കം വിളിച്ചു പറയുന്ന സ്ഥിയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ . സാറ ടീച്ചറുടെ പാർട്ടി പ്രവേശം ഇതിനു ആക്കം കൂട്ടിയിട്ടുണ്ട്.
എന്നാൽ ആം ആദ്മി പാർട്ടി കേരള നേതൃത്വത്തിന്റെ വിവേക ശൂന്യമായ നടപടികൾ ആ പാർട്ടിയുടെ സാധ്യതകളെ ഒന്നടങ്കം നശിപിച്ചു കളയുമോ എന്ന് ഭയപെടെണ്ട വിധത്തിലാണ് കാര്യങ്ങൾ . ആം ആദ്മിക്കാർ ആകാശത്ത് പൊട്ടി മുളച്ച മാലാഖമാർ അല്ലാത്തത് കൊണ്ട് കേരളത്തിലെ കുറെ സ്ഥാനമോഹികളും അവസരം കിട്ടാതെ നിരാശരായിരുന്ന “മുൻ” നേതാക്കളും ആ പാർട്ടിയിൽ ചേരുന്നതും നേതാക്കൾ ആവുന്നതും സ്വാഭാവികം .ഞങ്ങൾക്ക് പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ട് ഞങ്ങൾ ആരെയും പിന്തുണക്കില്ല , ഞങ്ങളെ വേണേൽ പിന്തുണചോളൂ എന്നാണത്രേ “കുറ്റിചൂൽ” നേതാക്കളുടെ നിലപാട് . ആപിൽ പ്രതീക്ഷ അർപിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന് അത്ര ആശാവഹമല്ല ആപ് കേരള നേതൃത്വത്തിന്റെ നിലപാടുകൾ എന്നാണ് മനസ്സിലാകേണ്ടത്. ഈ സാഹചര്യത്തിൽ ആപിന് നിരുപാധിക പിന്തുണ നൽകുന്ന ചെറു കക്ഷികളുടെ നിലപാട് ആത്മഹത്യാപരം എന്നേ പറയാനാവൂ .
എങ്കിലും തിരുവനന്തപുരത്തും തൃശ്ശൂരും എറണാകുളത്തും ആപ് മധ്യവർഗ/യുവ വോട്ട് നേടും എന്ന് മാത്രമല്ല ഹൈവേ സംരക്ഷണ സമിതി നേതാക്കളും എൻഡോസൾഫാൻ ഇരകളും എല്ലാം ആപിനു പിന്തുണ പ്രക്യപിച്ചതും അവർക്ക് ഗുണം ചെയ്തേക്കും . ആപ് പിന്തുണയ്ക്കുന്നു എന്ന് പറഞു ചെന്നാൽ ചാക്ക് കണക്കിന് കിട്ടാൻ കേരളത്തിൽ വോട്ട് ഇല്ലാത്ത സ്ഥിതിക്ക് അവരോടു സഖ്യം ചേർന്ന് തങ്ങളുടെ വോട്ട് നൽകുന്ന ചെറു കഷികൾ ആരങ്കിലും ഉണ്ടങ്കിൽ ആ നിലപാട് ശുദ്ധ വങ്കത്തരമായി തീരും.

ആർ എം പി

ramaവടകര മണ്ഡലത്തിൽ ആർ എം പി എന്ത് നേടും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് . വടകരക്കപ്പുരം ആർ എം പി സ്ഥാനാർഥികളെ പ്രക്യാപിച്ചുട്ടുണ്ടങ്കിലും പ്രതേകിച്ചു ഒരു സ്വാധീനവും അവർ ഈ തിരഞ്ഞെടുപ്പിൽ ചെലുത്താൻ പോണില്ല . ആറും മൂന്നും ഒമ്പത് പേരുള്ള എസ് യു സി ഐ യുമായും വി ബി ചെറിയാന്മായും ഇവർ ഇടതു സഖ്യമൊക്കെ പ്രക്യാപിചിട്ടുണ്ട്. പോസ്റ്റർ കാണാനൊക്കെ കൊള്ളാം. എസ് യു സി ഐ സഖ്യത്തിൽ കൊല്ലത്താണ് മത്സരിക്കുന്നത് .തീവ്ര ഇടതു നിലപാടുകളും സി പി ഐ എം വിരുദ്ധതയും മാത്രമായി ചുരുങ്ങാനാണ് ആർ എം പിയുടെ പരിപാടിയെങ്കിൽ മറ്റൊരു എസ് യു സി ഐ ആവാൻ പോലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് അപ്പുറം അവർക്ക് ആയുസ്സ് കാണില്ല . “ഒഞ്ചിയം റിപ്ലബ്ലിക്” കുറച്ചു കാലം കൂടി നിലനിൽക്കും എന്ന് മാത്രം

ഡി എച് ആർ എം

കാലങ്ങളായി ഇടതു വലതന്മാർ ചൂഷണം ചെയ്യുന്ന ദളിത് സമൂഹത്തെ സ്വന്തം കാലിൽ നിർത്താൻ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളോട് കൂടി മുന്നേറുന്ന പ്രസ്ഥാനമാണ്‌ ഡി എച് ആർ എം . ഇത്തവണ ആറ്റിങ്ങൽ മണ്ഡലത്തിലാണ്‌ അവർ ശ്രദ്ധകേന്ദ്രീകരികുന്നത് . കഴിഞ തവണ 5000 വോട്ട് അവർക്ക് ലഭിച്ചിരുന്നു . 25000 വോട്ടാണ് അവരുടെ ലക്ഷ്യം.സഖ്യം പോയിട്ട് ആരുമായും ഇലക്ഷൻ ചർച്ചക്ക് തന്നെയില്ല എന്നാണവരുടെ പ്രക്യാപിത നിലപാട് . ഡി എച് ആർ യെമിനെ ഇല്ലാതാക്കാനുള്ള വ്യാപകമായ ശ്രമങ്ങളെ അവർ അതിജീവിച്ചു മുന്നേറുന്നത് ആശാവഹമാണ്.

എസ് ഡി പി ഐ

sdpiകേരളത്തിൽ 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രക്യാപിച്ചു പ്രചരണം ആരംഭിച്ചു കഴിഞു എസ് ഡി പി ഐ . ഒറ്റയ്ക്ക് മത്സരിച്ചു ശക്തി തെളിയിക്കാൻ തന്നെയാണ് പരിപാടി . എന്നാൽ രാഷ്ട്രീയ തന്ത്രങ്ങളിൽ മുഖ്യധാര പാർട്ടികളെ വെല്ലുന്ന കുതന്ത്രങ്ങൾക്ക്‌ ശേഷിയുള്ള നല്ല കച്ചവടക്കാരാണ് ഇവർ . മലപ്പുറം അടക്കമുള്ള ചില മണ്ഡലങ്ങൾ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് കിട്ടും വിധമുള്ള കച്ചവടങ്ങൾ ഉറപ്പിച്ചു കഴിഞ്ഞതായാണ് വർത്തമാനങ്ങൾ. കേരളത്തിലെ ജനകീയ സമരങ്ങളിൽ നിറ സാന്നിധ്യമാണ് എസ് ഡി പി ഐ . ഇവർ ഉയർത്തുന്ന രാഷ്ട്രീയം പ്രസക്തമാണങ്കിലും വൈകാരികതയെ പ്രതിലോമകരമായി വിനിയോഗിച്ചും അക്രമ രാഷ്ട്രീയത്തിൽ മുഖ്യധാരാ പാർട്ടികളെ പിന്തുടർന്നുമുള്ള സമീപന രീതികൾ അപകടകരം തന്നെയാണ്.

വെൽഫയർ പാർട്ടി

പാർട്ടി പ്രക്യാപിച്ചു കഴിഞ്ഞു രണ്ടു വർഷത്തിനകം വരുന്ന തിരഞ്ഞെടുപ്പിൽ കരുത്തു കാട്ടാനുള്ള തയ്യാറെടുപ്പിലാണ് വെൽഫയർ പാർട്ടി . കേരളത്തിൽ ആദ്യം സ്ഥാനാർഥികളെ പ്രക്യപിച്ചത് വെൽഫയർ പാർട്ടിയാണ് . അഞ്ചു മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രക്യാപനം പൂർത്തിയായി . പാലക്കാട്‌ , വടകര , വയനാട് , പൊന്നാനി,കോഴികോട് മണ്ഡലങ്ങളിൽ വെല്ഫയരിന്റെ സാന്നിധ്യം വിജയ പരാജയങ്ങളെ സ്വാധീനിക്കും. ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി എന്ന പ്രചാരണത്തെ ഏറെ കുറെ മറികടക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലെ കരുത്തുറ്റ നേത്രത്വവും സ്ഥാനാർഥി നിർണയവും ഈ വിമർശനങ്ങളെ അപ്രസക്തമാക്കുന്നതാണ് . പ്രക്യാപിക്കപെട്ട സ്ഥാനാർഥികളിൽ ഒരാൾക്ക് മാത്രമാണ് ജമാഅത്ത് ബന്ധമുള്ളത്.
പുതിയ പാർട്ടികളിൽ ശക്തമായ കേഡർ സംവിധാനവും വോട്ട് ബാങ്ക്മുള്ള പാർട്ടി എന്ന നിലയിൽ ആർ എം പിയും ആം ആദ്മി സ്ഥാനാർഥികളും പാർട്ടിയുടെ പിന്തുണ ആഗ്രഹിക്കുന്നുണ്ട്. ശക്തമായ ഒരു ജനപക്ഷ മുന്നണി രൂപ പെടണം എന്ന ആഗ്രഹത്തിൽ നിരവധി ശ്രമങ്ങൾക്ക് വെൽഫയർ നേതൃത്വം നല്കുന്നുണ്ട് . ഇതിന്റെ ഭാഗമായി കേരളത്തിൽ ഒരു പുതിയ മുന്നണി സംവിധാനം തന്നെ രൂപപെട്ടെക്കും.എന്നാൽ ഇതിന്റെ ഗുണം എത്രത്തോളം വെല്ഫയറിനു ലഭിക്കുമെന്നത്‌ കണ്ടറിയണം.

ഐ എൻ എൽ

ഈ കൂട്ടത്തിൽ പെടുത്താവുന്നതല്ലങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഐ എൻ എലിന്റെ പ്രക്യാപനം സമ്മർദ്ധ തന്ത്രമല്ലങ്കിൽ അത് കോഴികോട് , കാസർഗോഡ്‌ മണ്ഡലങ്ങളിലെ ഇടതു മുന്നണിയുടെ സാധ്യതകളെ ബാധിക്കും. കേവലം ലീഗ് വിരുദ്ധതയിൽ നശിച്ചു പോയ ഐ എൻ യെലിനു അകാല വാർദ്ധക്യവസ്തയിലെങ്കിലും ബോധം ഉദിക്കുമെന്ന് പ്രത്യാശിക്കാം.ഐ എൻ എൽ – വെൽഫയർ ധാരണ രൂപപെടാനും സാധ്യതയുണ്ട്.

ഒരേ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഒരുപാടു പാർട്ടികൾ ഏറെകുറെ ഒരേ ലക്ഷ്യത്തിൽ പരസപരം സാധ്യതകളെ നശിപിച്ചു പോരടിക്കുന്നത് നിരാശജനകമാണ് . എന്നാലും പോരടിച്ചു അവനവന്റെ “വലിപ്പം ” തിരിയനെങ്കിലും ഈ മത്സരം ഉപകരിക്കട്ടെ .