വെനസ്വേല പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

single-img
13 March 2014

venezuelaവെനസ്വേലയില്‍ പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൂടി മരിച്ചതോടെ വെനസ്വേലന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം 25 ആയി. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അനുകൂലികളും എതിര്‍ക്കുന്നവരും തലസ്ഥാന നഗരത്തിലെ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് സൈന്യം വെടിവെക്കുകയായിരുന്നു. സ്റ്റേറ്റ് ഓംബുഡ്‌സ്മാന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നാഷണല്‍ ഗാര്‍ഡ് സേന തടഞ്ഞു. പെട്രോള്‍ ബോംബുകളും കല്ലുകളും സേനയ്ക്കു നേരേ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.