തൃശൂരും ചാലക്കുടിയും വച്ചുമാറി.കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

single-img
13 March 2014

1389273219_sudheeranതൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വെച്ചുമാറിക്കൊണ്ടുള്ളതുള്‍പ്പെടെ 15 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. തൃശൂര്‍ സിറ്റിംഗ് എംപി പി.സി. ചാക്കോ ചാലക്കുടിയിലും കെ.പി. ധനപാലന്‍ തൃശൂരിലും സ്ഥാനാര്‍ഥിയാകും.

മൂന്നു പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് കാസര്‍കോട്ടും, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയിലും ആലത്തൂരില്‍ കെ.എസ് ഷീബയുമാണ് സ്ഥാനാര്‍ഥികള്‍.

സ്ഥാനാര്‍ഥി പട്ടിക
തിരുവനന്തപുരം-ശശി തരൂര്‍
ആറ്റിങ്ങല്‍-ബിന്ദുകൃഷ്ണ
പത്തനംതിട്ട-ആന്റോ ആന്റണി
മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ-കെ.സി വേണുഗോപാല്‍
എറണാകുളം-കെ.വി തോമസ്
ചാലക്കുടി-പി.സി ചാക്കോ
തൃശൂര്‍-കെ.പി ധനപാലന്‍
ഇടുക്കി-ഡീന്‍ കുര്യാക്കോസ്
ആലത്തൂര്‍ – കെ.എസ്. ഷീബ,
കോഴിക്കോട്-എം.കെ രാഘവന്‍
വയനാട് – എം.ഐ. ഷാനവാസ്,
വടകര-മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍-കെ. സുധാകരന്‍
കാസര്‍കോട് – ടി. സിദ്ദിഖ്