അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ലിബിയന്‍ പ്രധാനമന്ത്രി രാജ്യം വിട്ടു

single-img
13 March 2014

Ali Sidanറിബലുകളുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ലിബിയയിലെ തുറമുഖത്തുനിന്ന് എണ്ണക്കപ്പല്‍ പുറപ്പെട്ടതിനെത്തുടര്‍ന്ന് ലിബിയന്‍ പാര്‍ലമെന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ പ്രധാനമന്ത്രി അലി സിദാന്‍ രാജ്യംവിട്ടു. സിദാന്‍ രാജ്യം വിടുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നതാണ്. പ്രതിരോധമന്ത്രി അബ്ദുള്ള അല്‍ തിനിയാണ് ഇടക്കാല പ്രധാനമന്ത്രി. യൂറോപ്പിലേക്കുള്ള യാത്രാമധ്യേ സിദാന്‍ മാള്‍ട്ടായിലെത്തിയതായി മാള്‍ട്ടീസ് പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് പറഞ്ഞു.