പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ആര്‍.എസ്.പി- എം പുനരുജ്ജീവിപ്പിച്ച് ബാബു ദിവാകരന്‍ ഇടതുമുന്നണിയിലേക്ക്

single-img
13 March 2014

BABU_DIVAKARAN_DSC_0641പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ആര്‍എസ്പി -എം പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയിലേക്ക് പോകാന്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ബാബു ദിവാകരന്‍ കോണ്‍ഗ്രസ് വിട്ടു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ യുഡിഎഫ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായിരുന്നു ബാബു ദിവാകരന്‍. ആര്‍എസ്പി നേതാവ് ടി.കെ ദിവാകരന്റെ മകനായ ബാബു ദിവാകരന്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു അധികകാലവും പ്രവര്‍ത്തിച്ചിരുന്നത്. ഔദ്യോഗിക ആര്‍എസ്പി വിഭാഗം യുഡിഎഫില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ബാബു ദിവാകരന്റെ നീക്കം.