ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കെ.കെ. രമ

single-img
13 March 2014

ramaലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വടകരയില്‍ മത്സരിക്കുമെന്ന പ്രചാരണത്തില്‍ കാര്യമില്ലെന്നും കൊല്ലപ്പെട്ട ടി. പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. ആലപ്പുഴയില്‍ ഇടതുപക്ഷ ഐക്യമുന്നണി പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. യുഡിഎഫുമായി ഒരു നീക്കുപോക്കുമില്ല. തെരഞ്ഞെടുപ്പിനെ തികച്ചും രാഷ്ട്രീയമായാണു കാണുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിലെ പൊതുആവശ്യത്തെ മന്ത്രിയെന്ന നിലയില്‍ സഹായിക്കുക മാത്രമേ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തിട്ടുള്ളൂവെന്നും അതിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് ആര്‍എംപിക്കുള്ളതെന്നും രമ പറഞ്ഞു.