ന്യൂയോര്‍ക്കില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു രണ്ടു മരണം

single-img
13 March 2014

Harlem_Building_Collapse-11അമേരിക്കയില്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഹാര്‍ലമില്‍ സ്‌ഫോടനത്തെത്തുടര്‍ന്നു രണ്ടു ബഹുനില മന്ദിരങ്ങള്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നു പരിസരമാകെ തീയും പുകയും നിറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം വാതകച്ചോര്‍ച്ചയെ തുടര്‍ന്നാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്നും പോലീസ് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈസ്റ്റ് ഹാര്‍ലമില്‍ 114, 117 സ്ട്രീറ്റുകള്‍ക്കിടയിലുള്ള പാര്‍ക്ക് അവന്യുവിലെ രണ്ട് ആറുനിലക്കെട്ടിടങ്ങളാണ് ഇന്നലെ രാവിലെ ഒമ്പതിനു തകര്‍ന്നു വീണത്.