ഇടുക്കി സീറ്റാണ് വേണ്ടത്, സൗഹൃദ മത്സരമല്ല: കെ. എം. മാണി

single-img
13 March 2014

KM-Mani-Newskeralaഇടുക്കി സീറ്റ് വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്, അതല്ലാതെ സൗഹൃദമത്സരമില്ലെന്ന് കെ. എം. മാണി. സൗഹൃദമത്സരമെന്നത് പാര്‍ട്ടിയുടെ അജണ്ടയിലേ ഇല്ലെന്നും മാണി പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഇടുക്കി പാര്‍ട്ടിക്ക് അവകാശപ്പെട്ട സീറ്റാണെന്നും കെ. എം മാണി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ സിപിഎം ജില്ലാ സെക്രട്ടറി എം. എം. മണി തള്ളി. അതിനുള്ള സമയം കഴിഞ്ഞെന്നും ഫ്രാന്‍സിസ് ജോര്‍ജ് ഇനി പാര്‍ട്ടി വിട്ട് വന്നാലും പരിഗണിക്കില്ലെന്നും മണി പറഞ്ഞു.