പ്രതിമാസം 2.58 ലക്ഷം രൂപ വാടക നല്‍കി െകജരിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തുടരും

single-img
13 March 2014

arvind kejriwal images 2013സാധാരണക്കാരന്റെ പാര്‍ട്ടിത്തലവന്‍ ഇനി താമസിക്കുന്നത് മാസം രണ്ടരലക്ഷം രൂപയിലധികം വാടക നല്‍കി. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും ഒഴിയാന്‍ വീണ്ടും സമയം കൂട്ടിച്ചോദിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിപദം ഒഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്നിരിക്കേ അതുകഴിഞ്ഞ് താമസിക്കുന്ന ഓരോ മാസവും 2.58 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്‍കകേണ്ടത്.

ഫെബ്രുവരി 14ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജരിവാളിന് മാര്‍ച്ച് 1നായിരുന്നു ഔദ്യോഗിക വസതി ഒഴിയാനുള്ള അവസാന തീയതി. വസതിയില്‍ നിന്നു മാറാനുള്ള 15 ദിവസത്തെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് വസതി ഒഴിയണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി വകുപ്പ് കെജരിവാളിന് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മെയ് അവസാനം മകളുടെ പരീക്ഷ കഴിയുന്നതുവരെ വസതി ഒഴിയാനുള്ള സമയം കൂട്ടിചോദിച്ചിരിക്കുകയാണ് അരവിന്ദ് കെജരിവാള്‍.

ഔദ്യോഗിക വസതിയില്‍ നിന്നുമൊഴിയാനുള്ള 15 ദിവസം കഴിഞ്ഞ് അതിനുശേഷവും ആറുമാസം വരെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വസതിയില്‍ താമസിക്കാം. പക്ഷേ പ്രതിമാസം രണ്ടരലക്ഷം രൂപയില്‍കൂടുതല്‍ വാടകയിനത്തില്‍ നല്‍കണമെന്നതാണ് നിയമം. ഇത്രയും ഉയര്‍ന്ന തുക വാടക നല്‍കി എളിമയുടെയും അഴിമതിരഹിത ഭരണത്തിന്റെയും നേതാവ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്നതിനെതിരെ ആം ആദ്മി നേതാക്കളില്‍ നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.