ഹസാരെയുടെ വാക്കും കേട്ട് ബംഗാളില്‍ നിന്നും ഡല്‍ഹിയിലെത്തിയ മമത നാണംകെട്ടു

single-img
13 March 2014

annaഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ താനും പങ്കെടുക്കാമെന്ന അന്നാ ഹസാരയുടെ വാക്കും വിശ്വസിച്ച് ഡല്‍ഹിയിലെത്തിയ മമത ബാനര്‍ജി ഹസാരെയേയും ഹസാരെ പറഞ്ഞ ജനക്കൂട്ടത്തേയും കാണാതെ നാണംകെട്ടു. ഡല്‍ഹിയില്‍ ഉണ്ടായിട്ടും ഹസാരെ റാലിയില്‍ പങ്കെടുക്കാഞ്ഞത് മമതയെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല പ്രതീക്ഷിച്ചതിനോക്കാള്‍ വളരെക്കുറവായിരുന്നു ഡല്‍ഹിറാലിയിലെ ജനപ്രാതിനിത്യം.

ഹസാരെയുടെ ക്ഷണപ്രകാരമാണ് ബംഗാളില്‍ നിന്നും താന്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് മമത ബാനര്‍ജി പറഞ്ഞു. എന്നാല്‍ അനാരോഗ്യം മൂലമാണ് ഹസാരെ റാലിയില്‍ പങ്കെടുക്കാഞ്ഞതെന്നാണ് ഹസാരെയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.