‘ട്വന്‍റി20 – 2’ൽ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമലാഹാസനും

single-img
13 March 2014

Twenty-20-Malayalam-Movieട്വന്‍റി20 ക്ക് രൺറ്റാം ഭാഗം വരുന്നു.ഇത്തവണ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമലാഹാസനും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.ദിലീപും സുപ്രധാന വേഷത്തിലെത്തും. കമല്‍ഹാസന്‍റേതാണ് കഥ. ഈ പ്രൊജക്ടിന് പ്രാരംഭ രൂപമാ‍യതായി റിപ്പോര്‍ട്ട്.

നടൻ ദിലീപ് തന്നെയായിരിക്കും ഈ ചിത്രം നിർമ്മിക്കുക.ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.മികച്ചൊരു ത്രില്ലറായി ഈ ചിത്രമൊരുക്കാനാണ് ദിലീപിന്റെ ശ്രമമെന്നാണ് അറിയുന്നത്.

2008 നവംബര്‍ അഞ്ചിന് റിലീസായ ട്വന്‍റി20യുടെ നിര്‍മ്മാണച്ചെലവ് ഏഴുകോടി രൂപയായിരുന്നു. ചിത്രം 33 കോടി രൂപയാണ് കളക്ഷന്‍ റെക്കൊഡ് നേടിയിരുന്നു