പെരുച്ചാഴിയിൽ പൂനം ബജ്‌വ

single-img
12 March 2014

poonambazwaമോഹന്‍ലാല്‍ നായകനാകുന്ന ‘പെരുച്ചാഴി’യിൽ പൂനം ബജ്‌വയും.ഫ്രൈഡെ ഫിലീംസിന്റെ ബാനറില്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മുകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണു.പരസ്പരം പാരവയ്ക്കുന്ന രാഷ്ട്രീയക്കാരായാണ് മോഹന്‍ലാലും മുകേഷും പെരുച്ചാഴിയില്‍ അഭിനയിക്കുന്നത്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗിണി നന്ദ്വാനിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ചൈന ടൗണിലൂടെ മോഹന്‍ലാലിനൊപ്പം തന്നെയായിരുന്നു പൂനത്തിന്റെ മലയാളം അരങ്ങേറ്റം. പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം വെനിസിലെ വ്യാപാരി എന്ന ചിത്രത്തിലും അഭിനയിച്ചു. ജയറാമിനൊപ്പം മാന്ത്രികനാണ് മലയാളത്തില്‍ ഒടുവില്‍ അഭിനിയച്ച ചിത്രം.ഇടവേളയ്ക്ക് ശേഷമാണു പൂനവും മലയാളത്തിൽ എത്തുന്നത്

ലോര്‍ഡ് ഓഫ് ദി റിംഗ്സ്, സ്പൈഡര്‍മാന്‍ തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് ചെയ്ത മധുസൂദനനാണു പറുച്ചാഴിക്ക് വിഷ്വൽ എഫക്ട് ഒരുക്കുന്നത്.മലയാളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ഉണ്ടായിട്ടില്ലാത്ത ഉജ്ജ്വലമായ ദൃശ്യാനുഭവം ഒരുക്കാനാണ് ഹോളിവുഡിലെ വിഷ്വല്‍ ഇഫക്ട് മാന്ത്രികന്മാരെ സംവിധായകൻ പെരുച്ചാഴിയിൽ എത്തിക്കുന്നത്.