നമോ ചായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

single-img
12 March 2014

NAMO Chaiലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശസ്തി നേടിയ മോദിയുടെ നമോ ചായക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സൗജന്യ ചായ വില്‍പ്പന വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുവധിക്കുകയില്ലെന്നും ചായയുടെ ചെലവും ഇനി മുതല്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.