മുഷാറഫിനു വെള്ളിയാഴ്ച കുറ്റപത്രം നല്‍കും

single-img
12 March 2014

Pervez-Musharraf_2മുന്‍ പാക് സൈന്യാധിപന്‍ പര്‍വേസ്മുഷാറഫിന് വെള്ളിയാഴ്ച രാജ്യദ്രോഹക്കേസില്‍ കുറ്റപത്രം നല്‍കും. സുരക്ഷാ കാരണങ്ങളുടെ പേരില്‍ കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് ഇന്നലെ അദ്ദേഹത്തിന് ഒഴിവു നല്‍കിയിരുന്നു. മുഷാറഫിന് എതിരേ ഭീകരരുടെ ഭീഷണിയുള്ളതിനാല്‍ സുരക്ഷാ ഏര്‍പ്പാടുകള്‍ കുറ്റമറ്റതാക്കാന്‍ കോടതി ആഭ്യന്തരമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. ഹൃദ്രോഗ ബാധിതനായ മുഷാറഫ് സൈനിക ആശുപത്രിയില്‍ കഴിയുകയാണ്.