‘നമോ നമോ’യെന്ന ജപിക്കലല്ല തങ്ങളുടെ ജോലിയെന്ന് ആര്‍.എസ്.എസ്

single-img
12 March 2014

modi-visaബിജെപിയുടെ നമോ പ്രചാരണത്തെ തള്ളി ആര്‍എസ്എസ് രംഗത്ത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു പ്രചാരണമെല്ലാം നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചായതും ബിജെപിയുടെ കേന്ദ്ര നേതൃത്വം മോദിയുടെ ചൊല്‍പ്പടിയിലായതുമാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

നമോ നമോയെന്നു ജപിച്ചുകൊണ്ടു നടക്കുകയല്ല തങ്ങളുടെ പണിയെന്നും തങ്ങള്‍ക്കു തങ്ങളുടേതായ ലക്ഷ്യമുണെ്ടന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ബാംഗളൂരില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദി തന്റെ തന്നെ പുകഴ്ത്തലുകള്‍ക്കു വേണ്ടി ആര്‍എസ്എസിനെ ഉപയോഗിക്കാന്‍ തുടങ്ങിയതിനെതിരെ ആര്‍.എസ്.എസ് മേധാവി ആഞ്ഞടിച്ചത്.

ഡല്‍ഹിയിലും ഗുജറാത്തിലും ബിജെപിക്കു മേല്‍ക്കോയ്മയുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതിനുമായി ആര്‍എസ്എസ് ഭാരവാഹികളെ മോദി ചുമതലപ്പെടുത്തിയതാണ് മോഹന്‍ ഭഗവതിനെ ചൊടിപ്പിച്ചത്. തങ്ങള്‍ക്കു തങ്ങളുടേതായ മര്യാദകളുണെ്ടന്നും അതിന്റെ പരിധി ലംഘിക്കാന്‍ തങ്ങള്‍ തയാറല്ലെന്നും കഴിഞ്ഞ ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.