ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.എം. മാണി

single-img
12 March 2014

KM-Mani-Newskeralaഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി.

ഇന്നലെ നടന്ന ചര്‍ച്ചയിലും ഇടുക്കി സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന നിലപാടാണു കോണ്‍ഗ്രസ് കൈക്കൊണ്ടത്. ചര്‍ച്ച തുടരുമെന്നു മാണി പറഞ്ഞു. എന്നാല്‍, ഘടകകക്ഷികളുമായി ഇനി ചര്‍ച്ചയില്ലെന്ന നിലപാടാണു കോണ്‍ഗ്രസ് നേതൃത്വം കൈക്കൊ ണ്ടത്. ഹൈക്കമാന്‍ഡുമായി സീറ്റ് വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡുമായി സംസാരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു മാണിയുടെ മറുപടി.