അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി

single-img
12 March 2014

2007-2008 സാമ്പത്തികവര്‍ഷത്തെ അമ്മയുടെ ദിവ്യാല്‍ഭുതമാണ് നമ്മെ വിസ്മയിപ്പിക്കുക.75 കോടി രൂപ വരുമാനവും 278 കോടിരൂപ ചിലവും !! ചിലവില്‍ 254 കോടി രൂപ ട്രസ്റ്റിന്റെ പേരിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചിരിക്കുന്നു.9 കോടി രൂപ ദുരിതാശ്വാസം,പകൃതിക്ഷോഭം തുടങ്ങിയ കാര്യങ്ങള്‍ക്കും ചിലവഴിച്ചിരിക്കുന്നു.തൊട്ടുമുന്‍പത്തെ വര്‍ഷം ആശുപത്രി ഫണ്ടിലേയ്ക്ക് വകയിരുത്തിയ 160 കോടി രൂപ അപ്രത്യക്ഷമാകുന്നു. അടുത്തവര്‍ഷം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഫണ്ടില്‍ 200 കോടിരൂപ പ്രത്യക്ഷപ്പെടുന്നു.അമ്മയുടെ ദിവ്യശക്തി അപാരം തന്നെ!!മറ്റൊരു ശ്രദ്ധിക്കേണ്ട വസ്തുത പാവപ്പെട്ട കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ പിരിച്ചെടുത്തത് 46 കോടി രൂപയാണെന്നാണ്.ചിലവഴിച്ചത് 75 ലക്ഷവും!!!

അങ്ങനെ ഫണ്ട് വകമാറ്റി ചിലവഴിക്കലും ദിവ്യാത്ഭുതങ്ങളുമായി കണക്കുകള്‍ 2013-ലെത്തുമ്പോള്‍ വിദേശഫണ്ടില്‍ നിന്നുമാത്രം അമ്മയുടെ ആസ്തി 333 കോടിരൂപ.അതില്‍ ഏതാണ്ട് മുഴുവനും ആശുപത്രി അനുബന്ധസ്ഥാപനങ്ങളുടെ പേരില്‍ ആണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.330 കോടി രൂപ ബാങ്ക് നിക്ഷേപവും ഏതാണ്ട് 70 കോടി രൂപ ഓശാരമായി വിദേശപണവും കിട്ടുന്ന ആശുപത്രിയാണ് മാന്യമായ വേതനം ചോദിച്ച നഴ്സുമാരെ ഗുണ്ടകളെ വിട്ടു തല്ലിച്ചതു.ഇത്രയും പണം ദാനമായി വിദേശത്ത് നിന്നും വാങ്ങുന്ന ആശുപത്രിയിലാണ് ഒരു ഓപ്പറേഷന് ലക്ഷങ്ങള്‍ വാങ്ങി രോഗികളെ പിഴിയുന്നത്.നൂറുപേരെ പിഴിയുമ്പോള്‍ ഒരാള്‍ക്ക്‌ സൌജന്യ ചികിത്സ നല്‍കും.ഇതിനിടെ മരുന്ന് പരീക്ഷണത്തിന്‌ ഉപയോഗിക്കാനുള്ള വെള്ളെലികളായി രോഗികളെ മാറ്റിയതും ഈ ആശുപത്രി തന്നെ.

പിന്നെ പാവപ്പെട്ട കുട്ടികള്‍ക്ക് ഹോസ്റ്റല്‍ വെയ്ക്കാനെന്നും പഠനം നടത്താനെന്നും പറഞ്ഞു വിദേശത്ത് നിന്നും പിരിക്കുന്ന കോടികള്‍ ഉപയോഗിച്ച് പണിത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒരു സീറ്റിനു അഞ്ചുലക്ഷം മുതല്‍ നാല്‍പ്പതു ലക്ഷം വരെയാണ് തലവരിപ്പണം വാങ്ങുന്നത്.ഫീസ്‌ ആണെങ്കില്‍ മറ്റുള്ള ഏതു സ്ഥാപനത്തേക്കാള്‍ വളരെക്കൂടുതലും.സര്‍ക്കാരിന്റെ സ്വാശ്രയ നയങ്ങളോട് സഹകരിക്കാത്ത ഈ സ്ഥാപനങ്ങള്‍ അഡ്മിഷന്‍ നടത്തുന്നതിന്റെ മാനദണ്ഡം എന്തെന്ന് സര്‍ക്കാരിന് പോലുമറിയില്ല.

Continue to next page…