അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി

single-img
12 March 2014

സുധീഷ്‌ സുധാകര്‍

മാതാ അമൃതാനന്ദമയി മഠത്തിന്റെ പേരില്‍ വരുന്ന വിദേശവരുമാനം കോടികളാണ്.ഈ പണം ഏതാണ്ട് മുപ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി സംഭാവനയായി പിരിച്ചെടുക്കുന്നതാണ്.2006 മുതല്‍ ആശ്രമത്തിനു ലഭിക്കുന്ന വിദേശ നാണയ വരുമാനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ജീവകാരുണ്യത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന കള്ളക്കളികള്‍ മനസ്സിലാകും.

കഴിഞ്ഞ സാമ്പത്തികവര്‍ഷം(2012-13 ) മാത്രം മഠത്തിന്റെ പേരില്‍ വന്ന വിദേശനാണ്യം ഏകദേശം 70 കോടി രൂപ(702298233.06)യാണ്.അതില്‍ 46 കോടി രൂപയും അവരുടെ ആശുപത്രിയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും നടത്തിപ്പിന് വേണ്ടിയാണ് കിട്ടിയിരിക്കുന്നത്.അതായത് ഇവരുടെ ആശുപത്രികളില്‍ മുഴുവന്‍ ആളുകള്‍ക്കും സൌജന്യ ചികിത്സ ലഭ്യമാക്കാന്‍ ഇത്രയും വാര്‍ഷിക വരുമാനം മതിയാകും.ഇത്രയും വാര്‍ഷികവരുമാനം സംഭാവനയായി കിട്ടുന്നത് കൂടാതെ രോഗികളില്‍ നിന്നും പിഴിയുന്ന പണവും കൂടി ഉണ്ടായിട്ടാണ് തങ്ങളുടെ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് അടിസ്ഥാനശമ്പളം കൂടി നല്‍കാന്‍ ആശ്രമം അധികൃതര്‍ തയ്യാറാകാത്തത്.

2006-2007 സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ആശ്രമത്തിന്റെ അക്കൌണ്ടില്‍ ഉണ്ടായിരുന്ന മുന്‍വര്‍ഷത്തെ ബാലന്‍സ് 118 കോടി രൂപയാണ്.ഇത് പൂര്‍ണമായും ആശുപത്രി അനുബന്ധകാര്യങ്ങളുടെ അക്കൌണ്ടില്‍ ആണുള്ളത്.ആ വര്ഷം അവസാനിക്കുമ്പോള്‍ ഏതാണ്ട് 100 കോടിരൂപ അക്കൌണ്ടിലേയ്ക്ക് വരുന്നുമുണ്ട്.ഇതില്‍ സുനാമി(പ്രകൃതിക്ഷോഭം, ദുരിതാശ്വാസം) ഫണ്ടിലേയ്ക്ക് വരുന്നത് വെറും 17 കോടിരൂപ മാത്രമാണ്. ആ വര്‍ഷത്തെ ചെലവ് ഏകദേശം അമ്പത്തിയെട്ട് കോടി രൂപയോളം രൂപയാണ്.ഇതില്‍ സുനാമിഫണ്ടിലെയ്ക്ക് ചിലവഴിച്ചത് ഏകദേശം  19 കോടി രൂപയാണെങ്കില്‍ ആശുപത്രി അനുബന്ധകാര്യങ്ങള്‍ക്ക് ചിലവായത് ഏകദേശം 29 കോടി രൂപയാണ്.മറ്റു ചിലവുകള്‍ എന്ന വിഭാഗത്തില്‍ ഏതാണ്ട് 10 കോടി രൂപയും ചിലവാക്കിക്കഴിയുമ്പോള്‍ ആശുപത്രി അനുബന്ധകാര്യങ്ങളുടെ അക്കൌണ്ടില്‍ ഏതാണ്ട് 160 കോടി രൂപ നീക്കിയിരുപ്പുണ്ട്.എന്നാല്‍ അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കുമ്പോള്‍ ഈ 160 കോടി രൂപ പെട്ടെന്ന്‍ അപ്രത്യക്ഷമായിരിക്കുന്നു.മുന്‍വര്‍ഷത്തെ നീക്കിയിരുപ്പ് പൂജ്യമാണ്!!! 160 കോടിരൂപ എവിടെപ്പോയി എന്നത് ചിന്തിക്കേണ്ട കാര്യം തന്നെ.

Continue to next page…