ദേശിയ എക്സിക്യൂട്ടീവ് അംഗം അശോക് അഗര്‍വാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
12 March 2014
പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനുമായ അശോക് അഗര്‍വാള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സ്വകാര്യ കമ്പനി പോലെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കുവേണ്ടി മത്സരിക്കാന്‍ ടിക്കറ്റു നല്‍കുന്നത് സാധാരണക്കാരെ തഴഞ്ഞ് ഉന്നതര്‍ക്കാണെന്നും അശോക് അഗര്‍വാള്‍ അരവിന്ദ് കെജരിവാളിനു നല്കിയ രാജി കത്തില്‍ പറയുന്നു.