വിമാനം കണ്ടെത്തിയതായുള്ള അഭ്യൂഹങ്ങള്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് മേധാവി തള്ളി

single-img
12 March 2014

A Malaysia Airlines Boeing 777-200കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370, ബോയിംഗ് 777 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്്‌ടെത്തിയതായുള്ള വാര്‍ത്തകള്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സ് മേധാവി റോദ്‌സാലി ദൗത് നിഷേധിച്ചു. മലാക്ക കടലിടുക്കിനു മുകളില്‍ കൂടി വിമാനം കടന്നു പോയപ്പോളാണ് മിലിട്ടറി റഡാറില്‍ സിഗ്നല്‍ ലഭിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.40തോടെയായിരുന്നു അവസാന സിഗ്നല്‍. പിന്നീടു വിമാനത്തില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചതായി കണ്്‌ടെത്തിയിട്ടില്ലന്നും മേധാവി പറഞ്ഞു. അതേസമയം, വ്യക്തമായ തെളിവു ലഭിക്കാതെ വിമാനം മലാക്ക കടലിടുക്കില്‍ തകര്‍ന്നു വീണതായി കരുതാനാവില്ലന്നും അദ്ദേഹം വ്യക്തമാക്കി.