അബ്ദുള്ളക്കുട്ടിക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം; കോലം കത്തിച്ചു

single-img
12 March 2014

AP-Abdullakutty01എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ സരിത എസ്.നായരുടെ ആരോപണങ്ങളുടെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയുടെ കോലം കത്തിച്ചു. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിക്കെതിരേ കന്റോണ്‍മെന്റ് പോലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശല്യം ചെയ്യല്‍, മാനഭംഗശ്രമം, ഭീഷണി, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.