സോഷ്യലിസ്റ്റ് ജനത പാലക്കാട്ട് മത്സരിക്കും

single-img
11 March 2014

Veerendrakumarപാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് ജനത -ഡെമോക്രാറ്റിക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ അറിയിച്ചു. സ്ഥാനാര്‍ഥിയെ സംസ്ഥാന സമിതി ചേര്‍ന്ന് തീരുമാനിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പാലക്കാട്ട് നിന്ന് എം.പി.വീരേന്ദ്രകുമാര്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന.

വയനാട്, വടകര സീറ്റുകളിലൊന്ന് വേണമെന്ന ആവശ്യമായിരുന്നു സോഷ്യലിസ്റ്റ് ജനത, യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ആറ്റിങ്ങല്‍, പാലക്കാട് സീറ്റുകളിലൊന്ന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചത്. ഒടുവില്‍ പാലക്കാട് സീറ്റ് നല്‍കാമെന്നും ഈ സീറ്റില്‍ പരാജയപ്പെട്ടാല്‍ പിന്നീട് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന പുതിയ ഫോര്‍മുലയിലാണ് സോഷ്യലിസ്റ്റ് ജനത പാലക്കാട് മതിയെന്ന് തീരുമാനിച്ചത്.