ഷീലാ ദീക്ഷിത് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

single-img
11 March 2014

139452565911sheilaമുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു . രാജ്ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

ഇന്നലെ വൈകുന്നേരം 4.45 നു തിരുവനന്തപുരം വിമാനത്താവളത്തിലെ വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയിലെത്തിയ ഷീലാ ദീക്ഷിതിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാനുണ്ടായിരുന്നു.