ആര്‍എസ്പിയുടെ യു.ഡി.എഫ് പ്രവേശനം മുന്‍ ധാരണ പ്രകാരമെന്ന് വൈക്കം വിശ്വന്‍

single-img
11 March 2014

02-vaikom-viswanമുന്‍ ധാരണ പ്രകാരമാണെന്ന് ആര്‍എസ്പി യുഡിഎഫില്‍ എത്തിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആര്‍എസ്പി ഇടതുമുന്നണിയോട് കാണിച്ചത് വഞ്ചനയാണ്. കൊല്ലം സീറ്റ് ആര്‍എസ്പിയില്‍ നിന്നും എടുത്തതാണെന്ന വാദം ശരിയല്ല. കഴിഞ്ഞ 15 വര്‍ഷമായി സിപിഎമ്മാണ് കൊല്ലത്ത് മത്സരിക്കുന്നത്. ഇടതു മുന്നണി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാരിനെതിരേയുള്ള എല്ലാ സമരത്തിലും സജീവ സാന്നിധ്യമായിരുന്ന ആര്‍എസ്പി ക്ക് ഇപ്പോഴും അതേ നിലപാടാണോയെന്ന് വ്യക്തമാക്കണം. ഇടതു മുന്നണിയിലെ സീറ്റ് ചര്‍ച്ചകള്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാകുമെന്നും സീറ്റുചര്‍ച്ചയുടെ കാര്യത്തില്‍ ഒരു ഘടകകക്ഷികളെയും ഒഴിവാക്കില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.