അമേരിക്കയില്‍ എഴുപതോളം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി

single-img
11 March 2014

Indian_Passportഅമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്നും ഇന്ത്യക്കാരുടെ 70 ഓളം പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു വേണ്്ടി വീസയും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ നല്‍കുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇത് സംബന്ധിച്ച വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റും സാന്‍ഫ്രാന്‍സിസ്‌കോ പോലീസും ബന്ധപ്പെട്ട സ്‌റ്റേറ്റ് ഡിപ്പാര്‍ടുമെന്റിലും ഫെഡറല്‍ അതോറിറ്റിയിലും നല്‍കിയിടുണ്്ട്.