മോദി അധികാരത്തിലെത്താതിരിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ലാലു പ്രസാദ് യാദവ്

single-img
11 March 2014

laluനരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയശക്തികള്‍ അധികാരത്തിലെത്തുന്നതു തടയാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകുമെന്നും ലാലു പറഞ്ഞു.

പുര്‍ണിയയിലെ പ്രസംഗത്തില്‍ അധികാരത്തിലെത്തുന്നതില്‍ നിന്നു തടയാന്‍ മതേതരശക്തികളെ വെല്ലുവിളിക്കുകയാണ് മോദി ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരേ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് നീങ്ങിയപ്പോള്‍ തടസം നിന്നത് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അഡ്വാനിയായിരുന്നുവെന്നും ലാലു പറഞ്ഞു.