കസ്തൂരി രംഗന്‍: കരട് വിജ്ഞാപനം ഇന്ന്; നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കും

single-img
11 March 2014

Kasturiകസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരടുവിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നവംബര്‍ 13 ലെഉത്തരവ് നിലനില്‍ക്കുമെന്ന് വനം-പരിസ്ഥിതി സെക്രട്ടറി ഡോ. രാജഗോപാല്‍ അറിയിച്ചു. അന്തിമവിജ്ഞാപനം പുറത്തുവരുന്നതോടെ മാത്രമായിരിക്കും നവംബര്‍ 13ലെ ഉത്തരവ് റദ്ദാകുക. എന്നാല്‍, കരടു വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നവംബര്‍ 13ലെ ഉത്തരവ് റദ്ദാകുമെന്ന് വനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു.