കസ്തൂരി രംഗന്‍ കരടുവിജ്ഞാപനത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

single-img
11 March 2014

WESTERN_GHATS_KAKK_1658025fകസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിസ്ഥിതി മന്ത്രാലയത്തിനു അനുമതി നല്‍കി. നേരത്തെ കരട് വിജ്ഞാപനം ഇറക്കുന്നതിനു കമ്മീഷന്‍ അനുവദിക്കില്ലന്നു റിപ്പോര്‍ട്ടുകളുണ്്ടായിരുന്നു. എന്നാല്‍ ഇന്നു ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എ.സമ്പത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഴുവന്‍ അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. കരട് വിജ്ഞാപനത്തെ അന്തിമതീരുമാനമായി കണക്കാക്കാന്‍ കഴിയില്ല. അന്തിമതീരുമാനം എടുക്കുന്നതിന്റെ ആദ്യപടിയാണ് കരടുവിജ്ഞാപനം. ഇതിനാല്‍ കരട് വിജ്ഞാപനം ഇറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന് കരുതനാകില്ലെന്ന നിഗമനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിച്ചേര്‍ന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.