അഴഗിരിക്കു സീറ്റില്ല; രാജയും ദയാനിധിമാരനും ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍; കരുണാനിധിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം അണികളെ ഞട്ടിച്ചു

single-img
11 March 2014

karunanidhi-102353അഴിമതിക്കറ പുരണ്ട രാജയേയും ദയാനിധിമാരനേയും സ്ഥാനാര്‍ത്ിയാക്കി, പുത്രനും സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലെ ജനകീയനുമായ അഴഗിരിയെ ഒഴിവാക്കിക്കൊണ്ടും ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ അണികളെ ഞട്ടിച്ചിരിക്കുകയാണ്. 35 സീറ്റുകളിലേക്കുള്ള പട്ടികയില്‍ 2ജി കുംഭകോണത്തിലെ പ്രതി എ. രാജയും ദയാനിധി മാരനും ഇടംകണ്ടതോടെ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിനുള്ള എല്ലാ സാധ്യതകളും ഇതോടെ ഇല്ലാതായി.

അഞ്ച് സീറ്റുകള്‍ വിസികെ, ഐയുഎംഎല്‍, എംഎംകെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികള്‍ക്കു നല്കുമെന്നും ഡി.എം.കെ നേതാക്കള്‍ അറിയിച്ചു. എം.പി എസ്.എസ.് പളനിമാണിക്യം അടക്കം 10 സിറ്റിംഗ് എംപിമാര്‍ക്കു സീറ്റ് നിഷേധിച്ചപ്പോള്‍ ടി.ആര്‍. ബാലുവടക്കം എട്ടു പേര്‍ക്കു വീണ്ടും സീറ്റു നല്കുകയും ചെയ്തു.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഴഗിരിയെ ജനുവരിയില്‍ ഡിഎംകെയില്‍നിന്നു പുറത്താക്കിയിരുന്നു. അഴഗിരിയെക്കൂടാതെ അനുയായികളായ ഡി. നെപ്പോളിയന്‍ (പെരുമ്പലൂര്‍), ജെ.കെ. റിതീഷ് (രാമനാഥപുരം) എന്നിവര്‍ക്കും ഡിഎംകെ സീറ്റ് നിഷേധിച്ചു. അഴഗിരി പ്രതിനിധാനം ചെയ്ത മധുരയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി വി. വേലുച്ചാമി മത്സരിക്കുമെന്നും ഡി.എം.കെ നേതാക്കള്‍ പറഞ്ഞു.