കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് യമന്‍ തീരത്ത് മുങ്ങി 42 മരണം

single-img
10 March 2014

yemanയമന്‍ തീരത്ത് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. തെക്കന്‍ ഷാബാ പ്രവശ്യയില്‍ ബീര്‍ അലി തീരത്താണ് അപകടം. യമന്‍ തീര സംരക്ഷണ സേന മുപ്പതോളം യാത്രക്കാരെ രക്ഷപെടുത്തി. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മറിയാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു.