ആര്‍എസ്പിക്കു സീറ്റ് നല്‍കരുതെന്നു ചന്ദ്രശേഖരന്‍

single-img
10 March 2014

Chandrasekharanആര്‍എസ്പിക്ക് സീറ്റ് നല്‍കരുതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് ആര്‍. ചന്ദ്രശേഖരന്‍ സോണിയഗാന്ധിക്ക് ഇമെയില്‍ സന്ദേശമയച്ചു. ആര്‍എസ്പിക്ക് സീറ്റ് നല്‍കുന്നതില്‍ തങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണെ്ടന്ന് സന്ദേശത്തില്‍ പറയുന്നു. ആര്‍എസ്പിയുടെ യുഡിഎഫിലേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിയിലും എതിര്‍പ്പിനു കാരണമായിട്ടുണെ്ടന്നു സന്ദേശത്തില്‍ പറയുന്നു. മുമ്പു സോണിയഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ളവരാണ് ആര്‍എസ്പി നേതാക്കളെന്നും സന്ദേശത്തില്‍ പറയുന്നു.