ആര്‍എസ്പിയെ യുഡിഎഫില്‍; കൊല്ലം സീറ്റില്‍ കോണ്‍ഗ്രസിന്റെ ഉപാധി

single-img
10 March 2014

RSP-Voters-Awareness-Meetinതിരുവനന്തപുരത്ത് ആര്‍എസ്പി നേതാക്കളുമായി യുഡിഎഫ് നേതൃത്വം നടത്തിയ മുക്കാല്‍ മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ എല്‍ഡിഎഫ് വിട്ടുവന്ന ആര്‍എസ്പിയെ യുഡിഎഫിലെടുക്കാന്‍ ധാരണയായി. അതേസമയം ആര്‍എസ്പിയെ മുന്നണിയിലെടുക്കുന്നത് യുഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നും തിങ്കളാഴ്ച നടക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവ്, യുഡിഎഫ് യോഗങ്ങള്‍ക്കു ശേഷം മറ്റന്നാള്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

നേരത്തേ കൊല്ലം സീറ്റ് സംബന്ധിച്ച് ആര്‍എസ്പിക്കു മുന്നില്‍ യുഡിഎഫ് ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ആര്‍എസ്പിക്കു നല്കാമെന്നും കൊല്ലത്ത് ജയിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കണമെന്നും ദേശീയതലത്തില്‍ യുപിഎയെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് നേതൃത്വം ആര്‍എസ്പി നേതാക്കളെ അറിയിച്ചിരുന്നു. ഈ ഉപാധി ആര്‍എസ്പി അംഗീകരിച്ചു. എന്നാല്‍ ദേശീയതലത്തില്‍ നിലവില്‍ ഇടതുകക്ഷികള്‍ക്കൊപ്പമാണ് ആര്‍എസ്പിയെന്നത് വീണ്ടും ചില ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കുമെന്ന് സൂചന.