കല്‍ക്കരി കുംഭകോണം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും

single-img
10 March 2014

25899_S_coal-blockകല്‍ക്കരി കുംഭകോണക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം ഇന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ കേസില്‍ ആദ്യകുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലുമാണ് അന്വേഷണസംഘം. മാനദണ്ഡമില്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ക്ക് ഖനനാനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണു സിഎജി റിപ്പോര്‍ട്ടിലെ സൂചന. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള ബഞ്ചിന്റെ മേല്‍നോട്ടത്തിലാണു കല്‍ക്കരിക്കേസിലെ സിബിഐ അന്വേഷണം.