മലപ്പുറത്ത് മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ച് അഹമ്മദ്

single-img
10 March 2014

Ahammedമുസ്‌ലിം ലീഗിലെ സീറ്റ് ചര്‍ച്ചയില്‍ തര്‍ക്കം മുറുകുന്നു മലപ്പുറം സീറ്റിനെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. മലപ്പുറത്ത് മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇ.അഹമ്മദ്. സ്വയം മാറാതെ അഹമ്മദിനെ മാറ്റുന്നതിനോട് പാര്‍ട്ടി നേതൃത്വത്തിനും താത്പര്യം കുറവാണെന്നാണ് റിപ്പോര്‍ട്ട്.

വിഷയത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ഹൈദരലി ശിഹാബ് തങ്ങളും നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമായില്ല. ഇന്ന് ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ മലപ്പുറം സീറ്റില്‍ അവകാശവാദം ഉന്നയിച്ച് അബ്ദുള്‍ വഹാബ് രംഗത്തെത്തിയിട്ടുണ്ട്. അഹമ്മദിനെതിരേ വ്യാപക എതിര്‍പ്പ് മലപ്പുറം മണ്ഡലത്തില്‍ നിന്നും തന്നെ ഉണ്ടായതോടെയാണ് പുതിയ സ്ഥാനാര്‍ഥികളെക്കുറിച്ച് പാര്‍ട്ടി ആലോചിച്ച് തുടങ്ങിയത്. മത്സരരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന് കുഞ്ഞിലിക്കുട്ടി അഹമ്മദിനെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് അഹമ്മദ് പറയുന്നുണ്‌ടെങ്കിലും ഒരുവട്ടം കൂടി മത്സരിക്കാന്‍ സീറ്റ് വേണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അദ്ദേഹം.

അതിനിടെ മലപ്പുറത്ത് കോട്ടയ്ക്കല്‍ എംഎല്‍എ അബ്ദുള്‍ സമദ് സമദാനിയെ സ്ഥാനാര്‍ഥിയാക്കാനും ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്.