സനാ ഖാന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

single-img
8 March 2014

മോഡലും പാകിസ്ഥാനിലെ പ്രമുഖ നടിയുമായ സന ഖാന്‍ കാര്‍ അപകടത്തില്‍ മരിച്ചു. പാകിസ്താനിലെ ഹൈദരാബാദ് നഗരത്തിന് 30 കിലോമിറ്റര്‍ അകലെ ഹൈവേയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.നടിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഭര്‍ത്താവ് ബാബര്‍ ഖാന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.സനയുടെ ഭര്‍ത്താവ് ബാബര്‍ ഖാനും പാകിസ്താനിലെ അറിയപ്പെടുന്ന നടനാണ്.

കാറിന്റെ നിയന്ത്രണം നഷ്ടാവുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെയാണ് ഇരുവരെയും ലിയാഖത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയലെത്തിച്ചെങ്കിലും സനയുടെ ജീവന്‍ രക്ഷിയ്ക്കനായില്ല.ബാബറുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണു.അപകട സമയത്ത് ബാബറാണ് കാറോടിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സനയും ബാബറും വിവാഹിതരായത്.